cctv

ധൻബാദ്: ജാർഖണ്ഡിൽ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ജാർഖണ്ഡ് ഹൈക്കോടതിയുമായി സംസാരിച്ചിട്ടുണ്ടെന്നും, വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.

ഇന്നലെയായിരുന്നു ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ചത്. പ്രഭാത സവാരിക്കിടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയായിരുന്നു അപകടം. ജഡ്ജിയെ 'അജ്ഞാത വാഹനം' ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ടെമ്പോ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോവുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ സമയം മറ്റു വാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല.


കൊലപാതകമാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞതെന്നും, അപകടമുണ്ടാക്കിയ വാഹനം ജഡ്ജിയെ ഇടിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ടതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

धनबाद के ज़िला सत्र जज उत्तम आनंद का बुधवार सुबह मोर्निंग वॉक में एक ऑटो के ठक्कर में मौत का मामला गहराता जा रहा हैं ⁦@ndtvindia⁩ ⁦@Anurag_Dwarypic.twitter.com/oV3m3Ca6x0

— manish (@manishndtv) July 28, 2021