qq

പൃഥ്വിരാജ് ചിത്രം കോൾഡ് കേസിന് പിന്നാലെ 'കുരുതി'യും ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു, ഓഗസ്റ്റ് 11 ന് ഓണം റിലീസായി ചിത്രം ആമസോൺ പ്രൈമിലെത്തും. മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്ഠൻ ആചാരി,ശ്രിന്ദ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നു. 'കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ചിത്രം നിർ മ്മിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും ഒരുക്കുന്നു. അഖിലേഷ് മോഹൻ ആണ് എഡിറ്റിംഗ്.