baburaj-vishal

ദിവസങ്ങൾക്ക് മുൻപാണ് സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരിക്കേറ്റത്.നടൻ ബാബുരാജുമൊത്തുള്ള സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനിടെ വിശാലിന്റെ തോള് ഭിത്തിയിൽ ഇടിക്കുകയായിരുന്നു.

ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇപ്പോഴിതാ വിശാലിനൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ബാബുരാജ്. വിശാലിന്റെ പരിക്ക് മാറിയോ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.‘പരിക്ക് മാറിയിട്ടില്ല, ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നും ബാബുരാജ് പ്രതികരിച്ചു

'വിശാലിനു ഇപ്പോഴും ചെറിയ പേടി ഉണ്ട്. അതുകൊണ്ടാണ് ഒരു കൈ പിറകിൽ ബ്ലോക്ക് ചെയ്‌തെരിക്കുന്നത്', 'ഇടിച്ചു ഭിത്തിയിൽ കയറ്റിയട്ട്...ഒന്നും അറിയാത്തപ്പൊലെ...ഫോട്ടോയ്ക്ക് പോസ് ചെയ്യുവ്വാ...ല്ലേ', എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.