earthquake

വാഷിംംഗ്ടൺ: അമേരിക്കയിലെ അലാസ്‌കൻ ഉപദ്വീപിൽ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പം 91 കിലോമീറ്ററോളം വ്യാപിച്ചു. അലാസ്‌കയിലും അലാസ്‌കൻ ദ്വീപിലും സുനാമി മുന്നറിയിപ്പ് നൽകി. ചില തീരങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സുനാമി ഉണ്ടായേക്കാം. ഒക്ടോബറിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായപ്പോൾ അലാസ്‌കൻ തീരങ്ങളിൽ സുനാമി അടിച്ചിരുന്നു. 1964ൽ റിക്ടർ സ്‌കെയിലിൽ 9.2 രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്‌കയിൽ ഉണ്ടായിട്ടുണ്ട്‌