vaikkam-temple-

കൊച്ചു സംസ്ഥാനമായ കേരളം മൂന്നര ലക്ഷം കോടിയുടെ കടത്തിലാണ് എന്ന വിവരം അറിയാത്തവരായി ആരും കാണില്ല. എന്നാൽ ഈ തുക നമ്മളെ ഭരിച്ചവർ എന്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ. വികസന വിരോധികളെന്ന ആരോപണം ഏറ്റവും കൂടുതൽ ഉയരുന്ന സംസ്ഥാനം കൂടിയാണ് കേരളം. എന്നാൽ വികസനത്തിനല്ല ഉത്പാദനത്തിനാണ് നാം പ്രാധാന്യം നൽകേണ്ടതെന്ന പക്ഷക്കാരനാണ് കേരളത്തിന്റെ അക്കൗണ്ടൻറ് ജനറലായി സേവനം അനുഷ്ടിച്ച ജെയിംസ് കെ ജോസഫ്. ഇതിന് ഉദാഹരണമായി അദ്ദേഹം പറയുന്നത് താൻ കെ എസ് ഐ ഡി സിയുടെ എം ഡിയായി പ്രവർത്തിച്ചിരുന്ന സമയത്ത് നടന്ന ഒരു സംഭവമാണ്.

ബാർക്കിൽ നിന്നും വിരമിച്ച രാമവർമ്മ തമ്പാൻ എന്ന് പേരുള്ള വ്യവസായി തന്നെ അന്വേഷിച്ചെത്തി. രണ്ട് കോടി രൂപയോളം പാലക്കാട് ഫാക്ടറിയുണ്ടായിരുന്ന തമ്പാൻ കെ എസ് ഐ ഡി സിയിൽ നിന്നും വായ്പ എടുത്തിരുന്നു. ഇതിന്റെ കാലയളവ് നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് അദ്ദേഹം എത്തിയത്. പ്രതിരോധ സേനയ്ക്ക് ആവശ്യമായ ഉത്പന്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഫാക്ടറിയിൽ നിർമ്മിച്ചിരുന്നത്. പിന്നീട് ഈ ഫാക്ടറി തീപിടിച്ച് നശിക്കുകയും ചെയ്തു.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബംഗളൂരു വിമാനത്താവളത്തിൽ വച്ച് ജെയിംസ് കെ ജോസഫിന് മാനസികമായി തളർന്ന തമ്പാനെയാണ് കാണാനായത്. കേരളത്തിൽ നിന്നും ഹൈദരാബാദിലേക്ക് ഫാക്ടറി സ്ഥാപിച്ച തമ്പാന് അമ്പത് ലക്ഷം രൂപയുടെ ആവശ്യമായിരുന്നു തൊട്ടുമുന്നിലുണ്ടായിരുന്നത്. അതിനുള്ള വഴി കാണിച്ചു തരാനായി വൈക്കത്തപ്പനെ നേരിൽ കണ്ട് പ്രാർത്ഥിക്കാൻ എത്തിയപ്പോഴാണ് എയർപോർട്ടിൽ വച്ച് ജയിംസ് കെ ജോസഫിനെ കണ്ടത്. ഈ കൂടിക്കാഴ്ച തമ്പാന്റെ ജീവിതത്തിൽ നിർണായകമായി. നഷ്ടങ്ങളിൽ നിന്നും ഉയർച്ചയുടെ കൊടുമുടി താണ്ടിയ തമ്പാൻ അന്ന് എയർപോർട്ടിൽ വച്ച് കണ്ടത് വൈക്കത്തപ്പൻ അയച്ച അംബാസിഡറായാണ് ജയിംസ് കെ ജോസഫിനെ വിശേഷിപ്പിക്കുന്നത്. ഈ സംഭവങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വിവരിക്കുകയാണ് ജയിംസ് കെ ജോസഫ്. വീഡിയോ കാണാം.