texas-senior-pageant-win

വാഷിംഗ്ടൺ: കുറച്ച് നാൾ മുൻപ് വരെ കിംബർലി മുത്തശ്ശിയ്ക്ക് അറുപത് വയസ്സെന്നാൽ ജീവിതാവസാനത്തിന് തുല്യമായിരുന്നു. എന്നാൽ, മിസ് ടെക്സാസ് സീനിയർ അമേരിക്ക സൗന്ദര്യ മത്സരത്തിൽ വിജയി ആയതോടെ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് പിയാനോ ടീച്ചറും ഏഴ് കുട്ടികളുടെ മുത്തശ്ശിയുമായ 63കാരി കിംബർലി ഗെഡി.

എനിക്ക് എന്നെ പറ്റിയുള്ള അഭിപ്രായം തന്നെ മാറി. ഈ ചുളിവുകളിലും സൗന്ദര്യമുണ്ട്, പ്രായമായ പക്വതയെത്തിയ സ്ത്രീ എന്നാൽ ധാരാളം കാര്യങ്ങൾ ഇനിയും തെളിയിക്കാനുണ്ട് എന്നാണ് അര്‍ത്ഥം - കിംബർലി പറഞ്ഞു.

60 മുതല്‍ 75 വയസ്സുവരെ പ്രായമുള്ള സത്രീകൾക്ക് വേണ്ടിയാണ് മിസ് ടെക്സാസ് സീനിയർ അമേരിക്ക മത്സരം നടത്തുന്നത്. ഈ വർഷത്തെ മത്സരം ഡാലസിലാണ് നടന്നത്. സാധാരണ സൗന്ദര്യ മത്സരങ്ങളിൽ നിന്ന് വിഭിന്നമായി ബാത്തിംഗ് സ്യൂട്ട് റൗണ്ട് ഈ മത്സരത്തിലില്ല.