irina

മിയാമി: മിയാമി ബീച്ചിൽ പോകാൻ ഇപ്പോൾ പുരുഷന്മാർക്ക് പേടിയാണ്. 36 വയസുള്ള ഒരു യുവതി വന്ന് അവരെ പഞ്ചഗുസ്തിക്ക് വെല്ലുവിളിക്കുന്നതാണ് വിഷയം. എന്നാൽ വെല്ലുവിളി സ്വീകരിച്ചാൽ ജയിക്കുമോ, അതുമില്ല. കൈ ഒടിയാതെ തിരിച്ചു കിട്ടിയാൽ തന്നെ വലിയ കാര്യം. 13 തവണ പഞ്ചഗുസ്തിയിൽ ലോക ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ ഐറീന ഗ്ളഡ്കായ എന്ന സുന്ദരിയാണ് കഥയിലെ നായിക. ഐറീന തന്നെക്കാൾ വലിയ പുരുഷന്മാരെ പഞ്ചഗുസ്തിയിൽ മലർത്തിയടിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലാണ്. ഇതിനോടകം തന്നെ നാല് കോടിയോളം ആളുകൾ യൂട്യൂബിൽ ഐറീനയുടെ വീഡിയോ കണ്ടു കഴിഞ്ഞു.

കാമുകിയുടെ നിർബന്ധം കാരണം ഐറീനയുടെ വെല്ലുവിളി ഏറ്റെടുത്ത ഒരാളുടെ കൈക്ക് പരിക്ക് പറ്റുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ട് കൊണ്ട് നിന്ന അടുത്ത് മത്സരിക്കാൻ വേണ്ടി വന്ന ആളുടെ പൊടി പോലും പിന്നെ കാണാനില്ലായിരുന്നു. നിരവധി യുവതികളും ഐറീനയുമായി പഞ്ചഗുസ്തി പിടിക്കുന്നുണ്ട്.

തന്റെ 15ാമത്തെ വയസിൽ പഞ്ചഗുസ്തി മത്സരങ്ങളിഷ പങ്കെടുത്ത് തുടങ്ങിയ റഷ്യൻ പൗരയായ ഐറീന ഒരു അഭിഭാഷകയാണ്. മത്സരവേദികളിൽ 'കറുത്ത വജ്രം' എന്ന പേരിൽ അറിയപ്പെടുന്ന ഐറീന പഞ്ചഗുസ്തിയിലെ അറിയപ്പെടുന്ന താരമാണ്.