ggg

വർക്കല: ലീഗൽ മെട്രോളജി വിഭാഗം വർക്കലയിലെ കടകളിൽ നടത്തിയ പരിശോധനയിൽ വ്യാജ സിഗരറ്റുകൾ പിടികൂടി. മെട്രോളജി വകുപ്പിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടയറയിലെ ഒരു കടയിൽ നിന്നും, ഊന്നിൻമൂട്ടിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും അഞ്ച് വ്യാജ സിഗരറ്റ് പായ്ക്കറ്റുകൾ പിടിച്ചെടുത്തത്. സൂപ്പർ മാർക്കറ്റിന് പിഴയും ചുമത്തി.

വിൽസ് സിഗരറ്റിന്റെ വ്യാജനാണ് പിടികൂടിയത്. യഥാർത്ഥ സിഗരറ്റ് പായ്ക്കറ്റിലുള്ള വിൽസ് നേവികട്ട് എന്നതിനൊപ്പം സ്പെഷ്യൽ എന്നുകൂടി രേഖപ്പെടുത്തിയാണ് ഒറിജിനലെന്ന് തോന്നിക്കുന്ന കവറിൽ വില്പന നടത്തിവന്നത്. 49 രൂപയാണ് കവറിൽ രേഖപ്പെടുത്തിയിട്ടുളളത്. അതിന് മുകളിൽ 80 രൂപ എന്ന സ്റ്റിക്കറൊട്ടിച്ച് യഥാർത്ഥ സിഗരറ്റിന്റെ വിലയ്ക്കാണ് വില്പന നടത്തിയിരുന്നത്. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എ.കെ. സജീവ്, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് കെ.എസ്. മനു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.