tunisia

ടൂണിസ്: ടുണീഷ്യയുടെ ഭരണം കൈപ്പിടിയിൽ ഒതുക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഖൈസ്​ സഈദ്​. പാർലമെന്റ് പിരിച്ചു വിട്ട ഖൈസ് പ്രധാനമന്ത്രിയേയും പുറത്താക്കി. ജുഡിഷ്യൽ അധികാരങ്ങളും തന്റേത് മാത്രമാക്കി ഉത്തരവിറക്കി.തന്നെ എതിർക്കാൻ സാദ്ധ്യതയുളള മുതിർന്ന ഉദ്യോഗസ്ഥരെയും കൂട്ടമായി പുറത്താക്കി.

ഏകാധിപത്യം നടപ്പാക്കാനുള്ള ഖൈസിന്റെ ശ്രമങ്ങൾക്കെതിരെ ഭരണകക്ഷിയായ അന്നഹ്​ദ ശക്​തമായ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ടെങ്കിലും പഴുതുകൾ എല്ലാം അടച്ചാണ് ഖൈസ് അധികാരം ഉറപ്പിച്ചിരിക്കുന്നത്.

അതേസമയം, ഒരു മാസത്തേക്ക്​ പാർലമെന്റ്​ പിരിച്ചുവി​ട്ടെന്ന്​ ഉത്തരവിറക്കിയ നടപടിക്ക്​ ഭരണഘടനയുടെ അംഗീകാരം നേടിയെടുക്കാനാവില്ല.

@ 2010 അവസാനം സൈനുൽ ആബിദീൻ ബിൻ അലിയുടെ പതിറ്റാണ്ടുകൾ നീണ്ട എകാധിപത്യത്തിനെതിരെ പ്രക്ഷോഭം നടത്തി. അലി അധികാരത്തിൽ നിന്നിറങ്ങിയെങ്കിലും കടുത്ത സാമ്പത്തിക തകർച്ചയും രാഷ്​ട്രീയ അനിശ്​ചിതത്വവും ടുണീഷ്യ അനുഭവിച്ചു. കൊവിഡ് മഹാമാരി ടുണീഷ്യയെ കൂടുതൽ പ്രതിരോധത്തിലാക്കി. സർക്കാരിനെതിരെ ജനം തെരുവിലിറങ്ങിയത്​ അവസരമായി കണ്ട​ ഖൈസിനെ പ്രഖ്യാപിച്ചതിനെതിരെയും അനുകൂലിച്ചും രാജ്യത്ത്​ വാദമുഖങ്ങൾ ശക്​തമാണ്​.