stet

തിരുവനന്തപുരം :സംസ്ഥാന മെഡിക്കൽ-ഡെന്റൽ പി.ജി കോഴ്സുകളിലെ പ്രവേശനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിലുള്ള 9 ശതമാനം സംവരണം ,കേന്ദ്ര സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മുതൽ വർദ്ധിപ്പിക്കേണ്ടിവരും.

സംസ്ഥാനത്തെ ജനസംഖ്യയിൽ 70 ശതമാനം വരുന്ന പിന്നാക്ക സമുദായങ്ങൾക്കാകെ 9 ശതമാനം സംവരണം മാത്രമുള്ളപ്പോൾ, 20 ശതമാനം വരുന്ന മുന്നാക്ക സമുദായങ്ങൾക്ക് കഴിഞ്ഞ വർഷം മുതൽ 10 ശതമാനം സംവരണം ബാധകമാക്കി. ഇതേത്തുടർന്ന്, കഴിഞ്ഞ വർഷത്തെ മെഡിക്കൽ പി.ജി പ്രവേശനത്തിൽ പിന്നാക്കക്കാരെക്കാൾ 2 സംവരണ സീറ്റ് അധികമായി മുന്നാക്കക്കാർക്ക് ലഭിച്ചു. ഈ വിവേചനവും അനീതിയും കേരളകൗമുദി 2020 ഒക്ടോബർ 27ന് കണക്കുകൾ സഹിതം പുറത്തുകൊണ്ടുവന്നു. ഈ റിപ്പോർട്ടിനെ ആധാരമാക്കി, പിന്നാക്കക്കാരായ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. നാല് മാസത്തിനകം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി 2020 ഡിസംബർ 7ന് ഹൈക്കോടതി ഉത്തരവായി. തുടർന്ന് ഹൈക്കോടതി വിധിയും കേരളകൗമുദി റിപ്പോർട്ടും ചൂണ്ടിക്കാട്ടി, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനത്തിൽ മുസ്ലിംലീഗിലെ അഹമ്മദ് കബീർ വിഷയം സബ്മിഷനായി ഉന്നയിച്ചു. ഹൈക്കോടതി നിർദ്ദേശം സംസ്ഥാന പി‌ന്നാക്കവിഭാഗ കമ്മിഷന് അടച്ചുകൊടുത്തിട്ടുണ്ടെന്നും, കമ്മിഷന്റെ റിപ്പോർട്ട് കിട്ടിയാലുടൻ പിന്നാക്ക സംവരണം വർദ്ധിപ്പിച്ച് ഉത്തരവിറക്കുമെന്നും അന്നത്തെ മന്ത്രി കെ.ടി.ജലീൽ സഭയ്ക്ക് ഉറപ്പ് നൽകി. കമ്മിഷൻ തുടർന്ന് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതി നൽകിയ നാല് മാസത്തെ സമയപരിധി കഴിഞ്ഞ ഏപ്രിലിൽ കഴിഞ്ഞു. ജൂലായ് അവസാനമായിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയില്ല.

സർവീസ് ക്വാട്ടയെന്ന പേരിൽ ചട്ട വിരുദ്ധമായി 31 ശതമാനം സംവരണം നീക്കിവച്ചുകൊണ്ടാണ് പിന്നാക്ക വിഭാഗങ്ങളെ വർഷങ്ങളായി വെറും 9 ശതമാനം സംവരണത്തിൽ ഒതുക്കിയത്. പിന്നീട്, കോടതി ഉത്തരവിനെ തുടർന്ന് സർവീസ് ക്വാട്ട കോടതി റദ്ദാക്കി. കഴിഞ്ഞവർഷം മുതൽ 10 ശതമാനം മുന്നാക്ക

സംവരണവും ഏർപ്പെടുത്തി. എന്നിട്ടും,പിന്നാക്ക സംവരണം 9 ശതമാനത്തിൽ തളച്ചിട്ടിരിക്കുകയാണ്.

സംസ്ഥാന മെഡി.പി.ജി

സംവരണം നിലവിൽ

പിന്നാക്കം- 9%

(ഈഴവ-3,മുസ്ലിം-2,മറ്റ് പിന്നാക്ക ഹിന്ദു-1,ലത്തീൻ-എസ്.ഐ.യു.സി-1,മറ്റ് പിന്നാക്ക ക്രിസ്ത്യൻ-1,

കുടുംബി-1.വിശ്വകർമ്മജ,ധീവര വിഭാഗക്കാർക്ക് സംവരണമില്ല)

മുന്നാക്കം-10%

പട്ടിക വിഭാഗം -10%

അഖിലേന്ത്യാ ക്വാട്ട-15%

മെ​ഡി​ക്ക​ൽ​ ​സീ​​​റ്റു​ക​ളി​ലെ​ ​സം​വ​ര​ണം
സ്വാ​ഗ​താ​ർ​ഹം​:​വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല​:​ ​പി​ന്നാ​ക്ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ഒ​രു​ ​ദ​ശാ​ബ്ദ​ത്തോ​ളം​ ​കാ​ല​മാ​യു​ള്ള​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ,​ ​അ​ഖി​ലേ​ന്ത്യ​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ളി​ൽ​ 27​ ​ശ​ത​മാ​നം​ ​ഒ.​ബി.​സി​ ​സം​വ​ര​ണം​ ​പ്ര​ഖ്യാ​പി​ച്ച​ ​പ്ര​ധാ​ന​മ​ന്ത്റി​യു​ടെ​ ​തീ​രു​മാ​ന​ത്തെ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​താ​യി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ.​ഡ​ബ്ലി​യു.​എ​സ്.​സം​വ​ര​ണം​ ​സം​ബ​ന്ധി​ച്ച​ ​കേ​സ് ​ഇ​പ്പോ​ഴും​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​അ​വ​കാ​ശ​പ്പെ​ട്ട​ ​ഈ​ ​സം​വ​ര​ണം​ ​ല​ഭി​ക്കാ​ൻ​ ​മെ​ഡി​ക്ക​ൽ​ ​രം​ഗ​ത്ത​ട​ക്കം​ ​മു​ന്നാ​ക്ക​സം​വ​ര​ണം​ ​നി​ല​വി​ൽ​ ​വ​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷ​വും​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​ഈ​ ​തീ​രു​മാ​ന​ത്തി​ന് ​പ്രേ​ര​ക​മാ​കും​ ​വി​ധം​ ​വി​ധി​ ​പു​റ​പ്പെ​ടു​വി​പ്പി​ച്ച​ ​മ​ദ്റാ​സ് ​ഹൈ​ക്കോ​ട​തി​യും​ ​അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു.​ ​എ​ല്ലാ​ ​തു​റ​ക​ളി​ലും​ ​സാ​മൂ​ഹ്യ​നീ​തി​ ​ഉ​റ​പ്പു​ ​വ​രു​ത്താ​ൻ​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ത​യ്യാ​റാ​ക​ണം.​ ​അ​ടു​ത്ത​ ​സെ​ൻ​സ​സി​ൽ​ ​ജാ​തി​ ​തി​രി​ച്ചു​ള്ള​ ​ജ​ന​സം​ഖ്യാ​ ​ക​ണ​ക്കെ​ടു​പ്പു​ ​ന​ട​ത്ത​ണം.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​സം​വ​ര​ണ​ത്തോ​ത് ​ഉ​യ​ർ​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​കൈ​ക്കൊ​ള്ള​ണ​മെ​ന്നും​ ​വെ​ള്ളാ​പ്പ​ള്ളി​ ​ആ​വ​ശ്യ​പ്പെ​ട്ടു.