kkk

ശരീരത്തിലെ ഏറ്റവും വലിയ ആന്തരികവയവമായ കരളിനെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. ആദ്യ ഘട്ടത്തിൽ മതിയായ ചികിത്സ രോഗിക്ക് നൽകിയില്ലെങ്കിൽ ലിവർ സിറോസിസ്, കരൾ കാൻസർ തുടങ്ങിയ മാരക അവസ്ഥയിലേക്ക് പോകും. ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് സാധാരണ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. നിരന്തരമായ മദ്യപാനം, ചില പ്രത്യേക മരുന്നുകളുടെ പതിവായ ഉപയോഗം എന്നീ കാരണങ്ങളാലും ഈ അസുഖം ബാധിക്കാം. എ, ബി, സി, ഡി, ഇ എന്നിങ്ങനെ 5 പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. മലിനമായ രക്തം സ്വീകരിക്കുക, മികച്ച രീതിയിൽ അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സർജറി തുടങ്ങിയവയെല്ലാം ഇത് ബാധിക്കുന്നതിന് കാരണമാകാം. ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം, കടുത്ത നിറത്തിലുള്ള മൂത്രം, അമിതമായ ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.