refugee

കോപൻഹേഗൻ: സിറിയൻ അഭയാർത്ഥികളെ മടക്കി അയക്കാനുള്ള ഡാനിഷ്​ സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി അഭിഭാഷകർ. ഇതേ രീതി ​ മറ്റു രാജ്യങ്ങളും പിന്തുടരാൻ സാദ്ധ്യതയുണ്ടെന്ന്​ കാണിച്ച്​ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെയാണ്​ ഇവർ സമീപിക്കുന്നത്​.

നേരത്തെ ഡെൻമാർക്കിലെത്തിയ നിരവധി പേരുടെ താത്​കാലിക താമസ അനുമതി പുതുക്കാൻ നൽകിയ അപേക്ഷ അടുത്തിടെ സർക്കാർ കൂട്ടമായി തള്ളിയിരുന്നു. 1,200 ഓളം സിറിയൻ അഭയാർത്ഥികളെ ബാധിക്കുന്ന നീക്കമാണിത്. അഭയാർത്ഥികൾക്കു വേണ്ടി ലണ്ടൻ

ആസ്ഥാനമായുള്ള അഭിഭാഷകരുടെ നേതൃത്വത്തിലാണ്​ കോടതിയെ സമീപിക്കുക. ജനീവ കരാറിനെതിരാണ്​ നീക്കമെന്നും ഡമസ്​കസ്​ നിലവിൽ സുരക്ഷിത​മല്ലെന്നും അഭിഭാഷകയായ ഗുർണിക പറഞ്ഞു.

58 ലക്ഷം ജനസംഖ്യയുള്ള ഡെന്മാർക്കിൽ 35000 സിറിയൻ വംശജരുണ്ട്​.