abdominal-pain

ബീജിംഗ്​: ചൈനയിലെ ജിൻഷു പ്രവിശ്യയിൽ മലബന്ധം സുഖപ്പെടാനായി മലദ്വാരത്തിൽ ഈൽ മത്സ്യത്തെ കയറ്റി യുവാവ്. എന്നാൽ, ഈൽ വയറ്റിലെത്തിയതോടെ യുവാവിന് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. നാണക്കേടോർത്ത് സംഭവം പുറത്ത്​ പറയാൻ യുവാവ്​ ആദ്യം തയാറായില്ല. എന്നാൽ, വേദന സഹിക്കാൻ കഴിയാതെയായതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന്​ അടിയന്തര ശസ്​ത്രക്രിയയിലൂടെ വയറ്റിൽ നിന്ന്​ മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയില്ലായിരുന്നുവെങ്കിൽ യുവാവിന്‍റെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നുവെന്ന്​ ഡോക്​ടർമാർ പറഞ്ഞു.