ബീജിംഗ്: ചൈനയിലെ ജിൻഷു പ്രവിശ്യയിൽ മലബന്ധം സുഖപ്പെടാനായി മലദ്വാരത്തിൽ ഈൽ മത്സ്യത്തെ കയറ്റി യുവാവ്. എന്നാൽ, ഈൽ വയറ്റിലെത്തിയതോടെ യുവാവിന് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. നാണക്കേടോർത്ത് സംഭവം പുറത്ത് പറയാൻ യുവാവ് ആദ്യം തയാറായില്ല. എന്നാൽ, വേദന സഹിക്കാൻ കഴിയാതെയായതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ വയറ്റിൽ നിന്ന് മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയമാക്കിയില്ലായിരുന്നുവെങ്കിൽ യുവാവിന്റെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.