tokyo-2020

ടെന്നിൽ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ക്വാർട്ടറിൽ ജാപ്പനീസ് താരം കെയ് നിഷിക്കോറിയെ തോൽപ്പിച്ച് സെമി ഫൈനലിലെത്തി

വനിതകളുടെ ജിംനാസ്റ്റിക്സ് ആൾ -എറൗണ്ടിൽ അമേരിക്കൻ ടീനേജർ സുനിസ ലീക്ക് സ്വർണം

നീന്തലിൽ 100 മീറ്രർ ഫ്രീസ്റ്രൈലിൽ അമേരിക്കൻ സൂപ്പർ താരം കാലേബ് ഡ്രസ്സൽ ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടി

സാൻമരീനോയുടെ ചരിത്രത്തിലെ ആദ്യത്തെ ഒളിമ്പിക്സ് മെഡലിന് അവകാശിയായി വനിതകളുടെ ട്രാപ് ഷൂട്ടിംഗിൽ വെങ്കലം നേടിയ അലെസാൻഡ്ര പെരില്ലി. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്രവും ചെറിയ രാജ്യമാണ് സാൻ മറീനോ. വെറും 34,000 ജനങ്ങളേ അവിടെയുള്ളൂ.

നീന്തലിൽ വനിതകളുടെ 200 മീറ്രർ ബട്ടർഫ്ലൈയിൽ ചൈനയുടെ ഷ്വാംഗ് യുഫീ (2 മിനിട്ട് 03.86 സെക്കൻഡ്) ഒളിമ്പിക്സ് റെക്കാഡോടെ സ്വർണം സ്വന്തമാക്കി.

നീന്തലിൽ വനിതകളുടെ 4-200 മീറ്റർ റിലേയിൽ ചൈനീസ് ടീം ലോക റെക്കാഡോടെ (7 മിനിട്ട് 40.33സെക്കൻഡ്) സ്വർണം നേടി.

റോവിംഗിൽ പുരുഷൻമാരുടെ കോക്സ്‌ലെസ്സ് പെയർ മത്സരത്തിൽ സഹോദരങ്ങളായ ക്രോയേഷ്യയുടെ മാർട്ടിൻ സിൻകോവിച്ചു വാലന്റ് സിൻകോവിച്ചും സ്വർണം നേടി. റിയോയിൽ ഇവർ ഡബിൾ സ്കൾസിൽ സ്വർണം നേടിയിരുന്നു. 2012ൽ ലണ്ടനിൽ ക്വാഡ്രപ്പിൾ സ്കൾസിൽ വെള്ളി നേടി.