പ്രശസ്‌ത സംവിധായകൻ മണിരത്നം നിർമ്മിക്കുന്ന തമിഴ് ആന്തോളജിയായ 'നവരസ'യ്‌ക്കും വെബ്‌സീരിസിലെ 'സമ്മർ ഒഫ് 92' സംവിധാനം ചെയ്‌ത പ്രിയദർശനും ആശംസകളുമായി നടൻ ഹരീഷ് പേരടി.
തന്റെ രാഷ്‌ട്രീയം വേറൊന്നാണ് അദ്ദേഹത്തിന് നന്നായറിയാം. പക്ഷെ തന്റെ രാഷ്‌ട്രീയ നിലപാടിനോട് യോജിക്കുന്ന സംവിധായകരുടെ സിനിമ പോലും താൻ വിമർശിച്ചാൽ അദ്ദേഹം അതിനോട് യോജിക്കില്ലെന്ന് പ്രിയദർശനെ കുറിച്ച് ഹരീഷ് പേരടി പറയുന്നു.
ഒരു ഹിറ്റ് അറിയാതെ സംഭവിച്ചാൽ അഹങ്കാരികളായി മാറുന്ന ഇക്കാലത്ത് മനുഷ്യത്വവും കലയും അത്രയും ഇഴുകി ചേർന്നതുകൊണ്ടാണ് ഇന്ത്യയിലെ നമ്പർ വൺ സംവിധായകരുടെ മുൻനിരയിൽ അദ്ദേഹം ഇരിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
എന്റെ രാഷ്ട്രിയം മറ്റൊന്നാണ് എന്ന് മൂപ്പർക്ക് നന്നായിട്ടറിയാം...എന്റെ രാഷ്ട്രിയ നിലപാടിനോട് യോജിക്കുന്ന ചില സംവിധായകരുടെ സിനിമയെ പോലും ഞാൻ വിമർശിച്ചാൽ അദ്ദേഹം അതിനോട് യോജിക്കാറില്ല...അപ്പോൾ എന്നോട് പറയും നമ്മൾ സിനിമക്കാരെല്ലാം ഒരു കുടുംബമാണെന്ന് കരുതാൻ...മനുഷ്യത്വവും കലയും അത്രയും ഇഴുകി ചേർന്നതുകൊണ്ടുതന്നെയാണ് മൂപ്പരിപ്പോഴും ഇൻഡ്യയിലെ നമ്പർ വൺ സംവിധായകരുടെ മുൻ നിരയിൽ ഇരിക്കുന്നത്..അല്ലെങ്കിൽ ഈ പോസ്റ്റർ..എല്ലാം കൊണ്ടും ചെറിയവനായ എനിക്ക് നേരിട്ട് അയച്ചു തരേണ്ട കാര്യം ഇപ്പോൾ അദ്ദേഹത്തിനില്ല...പ്രത്യേകിച്ചും ഒരു ഹിറ്റ് അറിയാതെ സംഭവിച്ചാൽ അഹങ്കാരികളായി മാറുന്ന പുതു തലമുറയിലെ സംവിധായകർ ജീവിച്ചിരിക്കുന്ന കാലത്ത് ...കാരണം അയാൾ കുറെ കളികളും കളിക്കാരെയും കണ്ടു മടുത്തവനാണ്...പ്രിയൻ സാർ..ഈ പാവപ്പെട്ടനെകൂടി ഓർത്തതിന് നന്ദി...സിനിമയിലെ സാധരണക്കാരായ തൊഴിലാളികൾക്കുവേണ്ടി ഉണ്ടായ മണിരത്നം സാറിന്റെ നേതൃത്വത്തിൽ സംഭവിക്കുന്ന മുൻപൊന്നും കേട്ടുകേൾവിയില്ലാത്ത ഈ നവരസ സിനിമ കൂട്ടായമക്ക് ഞാനും കാത്തിരിക്കുന്നു..ഹൃദയം നിറഞ്ഞ ആശംസകൾ.