കൊച്ചി: വിദേശ മ്യൂചൽഫണ്ട് സ്‌കീം, ഇ.ടി.എഫ് എന്നിവയിൽ യൂണിറ്റുകളായും ഷെയറുകളായും നിക്ഷേപിക്കാവുന്ന അന്താരാഷ്ട്ര ഫണ്ടായ ഐ.ഡി.എഫ്.സി യു.എസ് ഇക്വിറ്റി ഫണ്ട് ഒഫ് ഫണ്ട് അവതരിപ്പിച്ച് ഐ.ഡി.എഫ്.സി മ്യൂച്വൽഫണ്ട്. ഈ പുതിയ ഓപ്പൺ എൻഡഡ് ഫണ്ട് ഒഫ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ (എൻ.എഫ്.ഒ) ഇന്നലെ ആരംഭിച്ചു; ആഗസ്റ്റ് 12ന് ക്ളോസ് ചെയ്യും. ദീർഘകാല മൂലധന മതിപ്പ് ലക്ഷ്യമിടുന്ന ഫണ്ടാണിത്. യു.എസ് സ്‌റ്റോക്കുകളുടെ വളർച്ച അടിസ്ഥാനമാക്കിയുള്ള പോർട്ട്‌ഫോളിയോയിൽ നിക്ഷേപം നടത്താൻ അവസരം നൽകുന്നു എന്നതാണ് സവിശേഷത.