കൊച്ചി: വിവിധ വിപണി മൂല്യമുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടം സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കായി മഹീന്ദ്ര മാനുലൈഫ് ഇൻവെസ്‌റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 'മഹീന്ദ്ര മാനുലൈഫ് ഫ്ളെക്‌സി ക്യാപ്പ് യോജന" എന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതി അവതരിപ്പിച്ചു. ലാർജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മാൾ ക്യാപ്പ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയാണിത്. ഇഷ്യൂ ഇന്ന് ആരംഭിച്ച് ആഗസ്‌റ്റ് 13ന് അവസാനിക്കുമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ അശുതോഷ് ബിഷ്‌ണോയ് പറഞ്ഞു.