kk

ന്യൂഡൽഹി : വാക്സിൻ പരീക്ഷണത്തിൽ നിർണായകതീരുമാനവുമായി ഇന്ത്യ. വാക്‌സിനുകള്‍ സംയോജിപ്പിക്കുന്നതിന് വിദഗഗ്ദ്ധ സമിതി ശുപാര്‍ശ നൽകി. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാനാണ് സമിതി നിർദ്ദേശം നൽകിയത്. പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്.

വാക്‌സിനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്‌സിനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സിനുകള്‍ സംയോജിപ്പിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു.