ചാത്തന്നൂർ: പതിനേഴുകാരിയായ മകളെ ഒരുമാസം മുമ്പ് പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കല്ലുവാതുക്കൽ കുളത്തൂർക്കോണം സ്വദേശിക്കെതിരെയാണ് കേസ്.
ഇവരുടെ കുടുംബത്തിലെ എല്ലാവരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ചികിത്സാ കേന്ദ്രത്തിലെ നഴ്സിനോട് പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
കൊവിഡ് പോസിറ്റീവ് ആയതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽ ജബ്ബാർ പറഞ്ഞു. പെൺകുട്ടിയുടെ ഇളയ സഹോദരിയും പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.