sabha

തിരുവനന്തപുരം: നി​യ​മ​സ​ഭ​ ​കൈ​യാ​ങ്ക​ളി​ ​കേ​സി​ൽ​ ​വി​ചാ​ര​ണ​ ​നേ​രി​ട​ണ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. രാജി ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ഇന്നത്തെ സഭാനടപടികൾ പ്രതിപക്ഷം ബഹിഷ്കരിക്കുകയും ചെയ്തു. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എഴുന്നേൽക്കുകയായിരുന്നു. മന്ത്രിയുടേത് നിഷേധാത്മക നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തുകയും ചെയ്തു. സഭ തുടങ്ങിയപ്പോൾ തന്നെ മന്ത്രി ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയിരുന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. എന്നാൽ രാജി ആവശ്യം മുഖ്യമന്ത്രി തളളി. ഇതോടെയാണ് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചത്.

​ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. സു​പ്രീം​കോ​ട​തി​ ​ആ​രു​ടെ​യും​ ​പേ​ര് ​പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​രാ​ജി​യു​ടെ​ ​പ്ര​ശ്‌​നം​ ​ഉ​ദി​ക്കു​ന്നി​ല്ലെ​ന്നുമാണ് ഇന്നലെ​ ​പി.​ടി.​ ​തോ​മ​സ് ​ന​ൽ​കി​യ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കിയത്.​ ​ഇതോടെ സ്പീക്കർ​ ​പ്ര​മേ​യ​ത്തി​ന് ​അ​വ​ത​ര​ണാ​നു​മ​തി​ ​നി​ഷേ​ധി​ച്ചു.​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​സ​ഭാ​ബ​ഹി​ഷ്ക​ര​ണം.​ ​