kallayi

കോഴിക്കോട്: റെയിൽവേ പാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തി. കോഴിക്കോട് കല്ലായിലെ ഗുഡ്‌സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോളിന്റെ രൂപത്തിലുള്ള സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെ പാളം പരിശോധിക്കാൻ എത്തിയ ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. ഉടൻ റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ട്രെയിൻ അപകടപ്പെടുത്താൻ ആരെങ്കിലും മനപൂർവം സ്ഫോടക വസ്തുകൊണ്ടുവച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.