monkey-

ഗ്വാളിയോർ : മദ്ധ്യപ്രദേശിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്രിൻസിപ്പാളിന്റെ കസേരയിൽ ഞെളിഞ്ഞിരിക്കുന്ന കുരങ്ങന്റെ വീഡിയോ വൈറലാകുന്നു. സ്‌കൂളിൽ അതിക്രമിച്ച് കയറിയ കുരങ്ങ് നേരെ പ്രിൻസിപ്പാളിന്റെ മുറിയിൽ കയറി പ്രധാന കസേരയിൽ ഇരുപ്പുറപ്പിക്കുകയായിരുന്നു. സ്‌കൂളിലെ അദ്ധ്യാപകരും മറ്റ് സ്റ്റാഫുകളും കുരങ്ങനെ പ്രിൻസിപ്പാളിന്റെ കസേരയിൽ നിന്നും ഇറക്കാൻ പല വഴികളും നോക്കിയെങ്കിലും ആദ്യമൊന്നും കുരങ്ങ് കസേര വിടാൻ ഒരുക്കമല്ലായിരുന്നു. മനുഷ്യരെ ഭയപ്പെടാതെ കസേരയിൽ ഇരുന്ന് തന്റെ 'ഔദ്യോഗിക കൃത്യങ്ങൾ' തുടരുകയായിരുന്നു വികൃതിയായ കുരങ്ങ്. സമൂഹമാദ്ധ്യമങ്ങളിൽ പതിനായിരങ്ങളാണ് ഈ വീഡിയോ കണ്ടത്.

കഴിഞ്ഞ ദിവസം തായ്ലൻഡിൽ പൊതുനിരത്തിൽ നൂറുകണക്കിന് കുരങ്ങുകൾ രണ്ട് പക്ഷമായി ഏറ്റുമുട്ടുന്ന വീഡിയോയും വൈറലായിരുന്നു. പൊതുഗതാഗതം തടസപ്പെടുത്തിയാണ് അവർ പോരടിച്ചത്. രാജ്യത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലോപ്ബുരിയിലെ ഫ്രാ കാൻ ദേവാലയത്തിന് മുന്നിലാണ് ഈ പോരാട്ടം നടന്നത്. കൊവിഡ് നിയന്ത്രണങ്ങളാൽ വിനോദ സഞ്ചാരികൾ എത്താത്തത് കുരങ്ങുകളെ പട്ടിണിയിലാക്കുന്നുണ്ട്. വിശപ്പ് കാരണം കിട്ടിയ ഭക്ഷണത്തിനായി തമ്മിലടി കൂടിയതാവാം എന്ന് കരുതുന്നു.