ritu

കോഴിക്കോട്: ഗോകുലം കേരള എഫ് സി ഇന്ത്യൻ ടീമിലെ മിഡ്‌ഫീൽഡർ റിത്തു റാണിയെ സൈൻ ചെയ്തു.

ഈ വർഷം ജോർദാനിൽ നടക്കുന്ന എ എഫ് സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായിട്ടാണ് റിത്തുവുമായി ഗോകുലം കരാറിൽ ഏർപ്പെട്ടത്.

24 വയസ്സുള്ള റിത്തു, ഹരിയാന സ്വദേശിയാണ്. 2017 മുതൽ ഇന്ത്യൻ ടീമിൽ കളിക്കുന്നുണ്ട്. മദ്ധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന കളിക്കാരിയാണ് റിത്തു. ഇന്ത്യക്കു വേണ്ടി പല സൗഹ്രദ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

"റിത്തുവിനെ പോലെയുള്ള താരങ്ങളെയാണ് ഞങ്ങൾ ഈ പ്രാവശ്യം ലക്ഷ്യമിടുന്നത്. വളർന്നു വരുന്ന താരങ്ങൾക്കു അവസരം കൊടുക്കുന്ന രീതിയിൽ ആയിരിക്കും ഞങ്ങൾ ടീമിനെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ കളിക്കാരെ കൂടാതെ അഞ്ചു വിദേശ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തും," ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.