shaji

മ​ഞ്ചേ​രി: ഭാ​ര്യ​യെ വെ​ട്ടി​ക്കൊന്ന കേ​സിൽ ഭർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 75,000 രൂപ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഫ​റോ​ക്ക് പെ​രു​മു​ഖം പുത്തൂർ വീ​ട്ടിൽ ഷാ​ജി​യെയാണ് (42) മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ണൽ സെ​ഷൻ​സ് കോ​ട​തി ശി​ക്ഷിച്ച​ത്.
2013 ഫെ​ബ്രു​വ​രി 19നാ​ണ്,​ പ​ര​പ്പ​ന​ങ്ങാ​ടി പ്ര​യാ​ഗ് തി​യേ​റ്റ​റി​ന് സ​മീ​പം താ​മ​സിച്ചിരുന്ന കേ​ട​ക​ള​ത്തിൽ ഷൈ​നി​യെ (32) പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ലഹരിയ്‌ക്കടിമയായ ഭർ​ത്താ​വു​മാ​യി പിണങ്ങി മൂ​ന്നു വർ​ഷ​മാ​യി സ്വ​ന്തം വീ​ട്ടിൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഷൈ​നി.

വിവാഹബ​ന്ധം വേർ​പ്പെ​ടു​ത്താൻ ഷൈനി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ച്ചെ​ന്ന​റി​ഞ്ഞ പ്ര​തി വീ​ട്ടി​ലെ​ത്തി അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ക​റി​ക്ക​ത്തിക്ക് ക​ഴു​ത്ത​റു​ത്തും വെ​ട്ടു​ക​ത്തി കൊ​ണ്ട് ത​ലയ്​ക്ക് വെ​ട്ടി​യും കൊന്നെന്നാണ് കേ​സ്. പി​ഴയ​ട​ച്ചി​ല്ലെ​ങ്കിൽ മൂ​ന്നുവർ​ഷം കൂടി കഠി​നത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഭാര്യാമാതാവിനെ മർദ്ദിച്ചതിന് നാ​ലുവർ​ഷം കഠി​നത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചിട്ടുണ്ട്. പി​ഴയ​ട​ച്ചി​ല്ലെ​ങ്കിൽ ഒ​രു വർ​ഷം അ​ധി​കത​ട​വ് അ​നു​ഭ​വി​ക്ക​ണം. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.