bhb

കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ട് പതിറ്റാണ്ട് നീണ്ട സേവന കാലത്ത് യു.എസ് സൈനികർക്ക് വേണ്ടി പ്രവർത്തിച്ച അഫ്ഗാനികളെ അമേരിക്കയിലെത്തിക്കുന്ന നടപടി ക്രമങ്ങൾ യു.എസ് സർക്കാർ ആരംഭിച്ചു. യു.എസ് സൈന്യത്തിനൊപ്പം രാജ്യത്ത് ദ്വിഭാഷികളും മറ്റ ്സഹായികളുമായി പ്രവർത്തിച്ച 221 പേരടങ്ങിയ അഫ്ഗാൻ സംഘത്തിന്റെ ആദ്യ വിമാനം അമേരിക്കൻ മണ്ണിലെത്തി.

അഫ്ഗാനിലെ യു.എസ് അധിനിവേശത്തിന് സഹായം നൽകിയവർക്ക് നേരെ താലിബാൻ പ്രതികാരം ചെയ്യുമെന്ന സാദ്ധ്യത കണക്കിലെടുത്താണ് യു.എസിലെത്തിക്കുന്നത്. സൈനിക പിന്മാറ്റ സമയത്ത് അഫ്ഗാൻ ജീവനക്കാർക്കൊപ്പം അവരുടെ കുടുംബങ്ങളെയും യു.എസിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം.

വിസ നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് മറ്റുള്ളവർക്ക് കൂടി വൈകാതെ യു.എസിലെത്താനാകും. 750 ജീവനക്കാരുടെ കുടുംബങ്ങളടക്കം 1,750 പേർക്കാണ് അവസരമെന്ന് കഴിഞ്ഞ ദിവസം യു.എസ് സേന അറിയിച്ചു.