kk

പാടത്തും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കയ്യോന്നി. ഭ്രിംഗരാജ് എന്നറിയപ്പെടുന്ന ഈ ചെടി നനവുള്ള പ്രദേശങ്ങളിലാണ് വളരുന്നത്.

സൂര്യകാന്തി കുടുംബത്തിലെ അംഗമായ ഇവയുടെ പൂവും ഇലകളും ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. എണ്ണ കാച്ചാനും താളിയായും ഉപയോഗിക്കുന്ന കയ്യോന്നി മുടി സംരക്ഷണത്തിന് ഉത്തമം.

കയ്യോന്നി ചേർത്ത് കാച്ചിയ എണ്ണ താരൻ, വരണ്ട തലയോട്ടി, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളെ അകറ്റാൻ സഹായിക്കുന്നു. കൂടാതെ ആയുർവേദം അനുസരിച്ച് കയ്യോന്നി എണ്ണകളുടെ സജീവ ഘടകങ്ങളിൽ ഹരിതകി, ജതമൻസി എന്നി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ സ്വാഭാവിക നിറം നിലനിറുത്തുന്നതിനും അകാല നര തടയുന്നതിനും സഹായിക്കും.