തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടർമാർ സമരത്തിലേക്ക്. തിങ്കളാഴ്ച 12 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണം എന്നാണ് പി ജി ഡോക്ടര്‍മാരുടെ ആവശ്യം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അദ്ധ്യയനം നഷ്ടപ്പെടുന്നുവെന്നും പി.ജി ഡോക്ടര്‍മാർ പരാതിപ്പെടുന്നു. റിസ്ക് അലവൻസ് അനുവദിക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു. സൂചനാ പണിമുടക്കിന്‍റെ ഭാഗമായി തിങ്കളാഴ്ച കൊവിഡ് - നോൺ കൊവിഡ് ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിൽക്കും. പരിഹാരം ഇല്ലെങ്കിൽ സമരം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.