ശ്രീനഗർ: ജമ്മുകാശ്മീരിലെ ബാരാമുള്ളയിലെ ഖാൻപോരയിൽ സി.ആർ.പി.എഫ് സംഘത്തിനെതിരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൈന്യം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലം വളഞ്ഞിട്ടുണ്ടെന്നും സേനകൾക്കെതിരെ ആക്രമണം നടത്തിയവർ ഉടൻ പിടിയിലാകുമെന്നും സൈനിക വക്താവ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് പട്രോളിംഗ് നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡെറിഞ്ഞത്. റോഡരികിൽ പതിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.