chanu

ഇംഫാൽ: ഒളിമ്പിക്സിൽ വെയ്റ്ര്‌ ലിഫ്‌ടിംഗിൽ ഇന്ത്യയുടെ അഭിമാനമായി വെള്ളി മെഡൽ നേടിയ മീരാബായി ചാനു മണിപ്പൂർ പൊലീസിൽ എ.എസ്‌പിയായി ചുതലയേറ്രെടുത്തത് രാജകീയ പ്രൗഢിയോടെ. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗും മറ്റ് മന്ത്രിമാരും ചേർന്ന് പുറത്ത് നിന്ന് ചാനുവിനെ പുതിയ ഓഫീസിലെ ഇരിപ്പിടത്തിലേക്ക് ആനയിച്ചാണ് കൊണ്ടുവന്നത്. നേരത്തേ ഒരു കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.