athanu-das

ടോക്യോ: ഒളിമ്പിക്‌സ് അമ്പെയ്ത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. അതനു ദാസ് പ്രീക്വാർട്ടറിൽ പുറത്ത്. ജപ്പാൻ താരം ഫുറുക്കാവയോട് 4-6 സ്‌കോറിനാണ് തോറ്റത്. ഒളിമ്പിക്‌സ് അമ്പെയ്ത്തിൽ ഇതുവരെ ഇന്ത്യ മെഡൽ നേടിയിട്ടില്ല.

അതേസമയം ഒളിമ്പിക്‌സ് ബോക്‌സിംഗിൽ ലോക ഒന്നാം നമ്പർ താരം ഇന്ത്യയുടെ അമിത് പങ്കൽ പുറത്തായി.52 കിലോ പ്രീക്വാർട്ടറിൽ പങ്കലിനെ കൊളംബിയൻ താരം മാർട്ടിനസ് ആണ് അട്ടിമറിച്ചത്. 1-4നാണ് പങ്കലിന്റെ തോൽവി.