ബംഗളൂരു: കൊവിഡ് കേസുകൾ പ്രതിദിനം വർദ്ധിച്ച് വരുന്നതിനാൽ സംസ്ഥാനത്ത് നിന്നും കർണാടകയിലേക്ക് വരുന്നവർക്ക് കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കർണാടകയിലേക്ക് വരുന്നവർക്ക് പുറമേ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് പോയി തിരികെ വരുന്നവർക്കും നെഗറ്റീവ് ആർടിപിസിആർ കർണാടക കർശനമാക്കി.
അതിർത്തികളിൽ ഇതിനായി കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിനായി വരുംദിവസങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. കൊവിഡ് രണ്ടാം തരംഗം ദുർബലമായതോടെ സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്. ദിവസവും മൂന്ന് മണിക്കൂർ വീതം ഒന്ന് മുതൽ അഞ്ച് വരെയുളള കുട്ടികൾക്ക് പഠനമുണ്ടാകും. സ്‌കൂളിലെത്തേണ്ട അദ്ധ്യാപകർക്കെല്ലാം സർക്കാർ പ്രത്യേകമായി വാക്‌സിനും നൽകിക്കഴിഞ്ഞു.