bridha

തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ 17 പുസ്തകങ്ങൾ രചിച്ച് അവ ഒരുമിച്ച് പ്രകാശനം ചെയ്ത കവയിത്രി ബൃന്ദ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. കഴിഞ്ഞ ഒക്ടോബറിൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. കഥ, കവിത, നോവൽ, ബാലസാഹിത്യം, ജീവചരിത്രം,ആത്മകഥാ കുറിപ്പുകൾ, ലേഖനങ്ങൾ തുടങ്ങിയവയിലായിരുന്നു പുസ്തകങ്ങൾ. പുനലൂർ സ്വദേശിയാണ്. 32 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.