malankara

പത്തനംതിട്ട: കൂടുതൽ കുട്ടികളുണ്ടാകുന്ന ദമ്പതികൾക്ക് മാസം 1500 രൂപയും മറ്റ് സഹായവും നൽകുമെന്നറിയിച്ച പാലാ രൂപതയുടെ വഴിയെ പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപത നാലോ അതിലധികമോ കുട്ടികളുള‌ള കുടുംബത്തിന് പ്രതിമാസം 2000 രൂപ നൽകും.

നാലാമത്തെ കുഞ്ഞിന്റെ ജനനം മുതൽ സാമ്പത്തിക സഹായമായി പ്രസവ ചിലവിന് ആവശ്യമെങ്കിൽ പണം നൽകും. ഇങ്ങനെയുള‌ള കുടുംബങ്ങളിൽ നിന്ന് വരുന്നവർക്ക് സഭാസ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന നൽകുമെന്നും ബിഷപ് സാമുവേൽ മാർ ഐറേനിയോസ് പുറത്തിറക്കിയ സർക്കുലറിൽ അറിയിക്കുന്നുണ്ട്.

ഇത്തരം കുടുംബങ്ങളെ അദ്ധ്യാത്മികമായി നയിക്കാൻ ഒരു വൈദികനെയും കന്യാസ്‌ത്രീയെയും ഏർപ്പെടുത്തും. രണ്ടായിരത്തിന് ശേഷം വിവാഹിതരാ. ദമ്പതികൾക്കാണ് ഇങ്ങനെ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കാനുള‌ള പ്രോത്സാഹനമാണ് സർക്കുലറെന്ന് ബിഷപ് സാമുവേൽ മാർ ഐറേനിയോസ് പറഞ്ഞു. ഇത്തരം കുടുംബങ്ങളിലെ കുട്ടികൾക്ക് രൂപത സ്‌കൂളുകളിൽ അഡ്മിഷന് മുൻഗണനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.