olympics

ടോക്യോ: ഒളിമ്പിക് വില്ലേജിൽ ഇന്നലെ 21 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ.

ഇതിൽ കായിക താരങ്ങളാരുമില്ല. സ്റ്റാഫുകൾക്കും അധികൃതർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ ജപ്പാൻ സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഒളിമ്പിക് വില്ലേജിൽ നിന്ന് മാറ്റി. ഇതോടെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 241 കോവിഡ് കേസുകളായി.