terror-attack

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെ ഭീകരസംഘടനയായ താലിബാൻ നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവയ്പിനൊപ്പം കെട്ടിടത്തിന് നേരെ ഗ്രനേഡ് ആക്രമണവും നടത്തി.

പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലെ യു.എൻ ഓഫീസിന്റെ പ്രവേശന കവാടത്തിന് നേർക്കായിരുന്നു ആക്രമണം. യു.എൻ ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കില്ല. കഴിഞ്ഞ ദിവസവും ഹെറാത്തിൽ താലിബാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു.

ഇതിനുപിന്നാലെയാണ് യു.എൻ കെട്ടിടത്തിന് നേർക്കും ആക്രമണം ഉണ്ടായിരിക്കുന്നത്.

സംഭവം ശക്തമായി അപലപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ അഫ്ഗാൻ പ്രതിനിധി ഡെബോറ ലിയോൺസ് പറഞ്ഞു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർ പറഞ്ഞു.