വാഷിംഗ്ടൺ: സാമന്ത റാംസ്ഡെൽ വായ തുറന്നാൽ ആരായാലും ഒന്നും ഞെട്ടും. തെറ്റിദ്ധരിക്കേണ്ട, ഏറ്റവും വലിയ വായ എന്ന ഗിന്നസ് റെക്കോഡിനുടമയാണ് അമേരിക്കക്കാരിയായ സാമന്ത. ഒരു ആപ്പിൾ മുഴുവനായും വായിലാക്കാൻ സാമന്തയ്ക്ക് സാധിക്കും. ടിക്ടോക്കിൽ സാമന്തയുടെ വായ വൈറലാണ്. തന്റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മറ്റാർക്കും ഇത്രയും വലിയ വായ ഇല്ലെന്നറിഞ്ഞപ്പോഴാണ് ഗിന്നസിൽ ഭാഗ്യം പരീക്ഷിക്കാൻ സാമന്ത തീരുമാനിച്ചത്. അടുത്തുള്ള ഡെന്റൽ ഡോക്ടറുടെ അടുത്തുപോയി വായയുടെ അളവും നോക്കി. 6.52 സെന്റിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം. വിവരം ഗിന്നസ് അധികൃതരെ അറിയിച്ചതോടെ ഉടനടി റെക്കോഡും സ്വന്തമായി.
കുട്ടിക്കാലത്ത് വായുടെ വലിപ്പം കാരണം പലരും സാമന്തയെ പരിഹസിക്കുമായിരുന്നു.
'ഒരു വലിയ ശരീരഭാഗമോ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലും വ്യത്യസ്തയോ ഉണ്ടെങ്കിൽ സങ്കടപ്പെടേണ്ട. നിങ്ങളുടെ ആ കഴിവിനെ പറ്റി അഭിമാനിക്കൂ - സാമന്ത പറയുന്നു.