kuthiran

തൃശൂർ: പാലക്കാട്-തൃശൂ‌ർ ദേശീയപാതയിലെ കുതിരാൻ തുരങ്കം യാത്രയ്‌ക്കായി ഉടൻ തുറന്നുകൊടുക്കും. കുതിരാൻ മലയിൽ നി‌ർമ്മിച്ച ഇരട്ട തുരങ്കങ്ങളിൽ ഒന്നാണ് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി തുറന്നുകൊടുക്കുന്നത്. രണ്ടാം തുരങ്കം പൂർത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനമുണ്ടാകും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗ‌‌ഡ്കരി ഇന്നുതന്നെ തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അനുമതി നൽകി.

കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കത്തിൽ തൃശൂ‌ർ ഭാഗത്തേക്കുള‌ള ഇടത് തുരങ്കമാണ് തുറക്കുന്നത്. തുരങ്കം ഓഗസ്‌റ്റ് ഒന്നിനോ അതിനു മുൻപോ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുൻപ് അറിയിച്ചിരുന്നു. കരാറെടുത്ത കമ്പനിയും തുരങ്ക നിർമ്മാണം പൂർത്തീകരിച്ചതായി അറിയിച്ചിരുന്നു. തുടർന്ന് ദേശീയ പാത അധികൃതർ തുരങ്കം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് കേന്ദ്ര സർക്കാർ ഇന്ന് തുരങ്കം തുറന്നുകൊടുക്കാൻ അനുമതി നൽകിയത്.