madhya-pradesh-barracks

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഭിന്ദ് ജില്ലാജയിലിന്റെ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.10ഓടെയാണ് സംഭവം.
150 വർഷം പഴക്കമുള്ള ജയിലിലെ ആറാം നമ്പർ ബാരക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്.

ഇതോടെ ബാരക്ക് പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു തടവുകാരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ജയിലിൽ 255 തടവുകാരുണ്ടായിരുന്നു. കനത്ത മഴയെ തുടർന്നാണ് ജയിൽ ഭിത്തി തകർന്നതെന്നാണ് വിവരം.