കുട്ടികൾക്ക് ഏറ്രവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക. കർപ്പൂര വല്ലി, കഞ്ഞിക്കൂർക്ക, നവര എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ കുട്ടികൾക്ക് പനി വരുമ്പോൾ ഇതിന്റെ ഇല വാട്ടി കുട്ടിയുടെ നെറ്റിയിൽ ഇടുന്നത് നല്ലതാണ്. ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കൊണ്ടു കുട്ടികളെ കുളിപ്പിക്കുന്നതും, അതുപോലെ തന്നെ പനിക്കൂർക്കയുടെ നീരെടുത്ത് കുളിപ്പിക്കുന്ന വെള്ളത്തിൽ ചേർത്താൽ പനി വരാതെ തടയാൻ സഹായിക്കും.
പനിക്കൂർക്കയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരിൽ കൽക്കണ്ടം പൊടിച്ചു ചേർത്ത് കുട്ടികൾക്കു നൽകാം. ചുമ, ജലദോഷം തുടങ്ങിയവ കുറയ്ക്കാനും കുട്ടികളിലെ നീരുവീഴ്ച കുറയ്ക്കാനുമെല്ലാം നല്ലതാണ്. മുലപ്പാലിൽ പനിക്കൂർക്ക നീരു കലർത്തി കുഞ്ഞിനു നൽകുന്നത് ഏറെ നല്ലതാണ്. കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. കുട്ടികളിൽ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾക്കും പനിക്കൂർക്ക ഉത്തമം.