malabar
മലബാർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർദ്ധനരായ പെൺകുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബ്‌ലറ്റുകൾ നൽകുന്ന പദ്ധതി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എറണാകുളം എം.ജി. റോഡ് ഷോറൂം ഹെഡ് പി.എ. ഷഫീഖ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: നിർദ്ധനരായ പെൺകുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മലബാർ ഗ്രൂപ്പിന്റെ സ്‌ത്രീശാക്‌തീകരണ പദ്ധതിയുടെ ഭാഗമായി മൊബൈൽ ടാബ്‌ലറ്റുകൾ നൽകി. എറണാകുളം എം.ജി. റോഡിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂമിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, പി.ടി. തോമസ്, കെ.ജെ. മാക്‌സി എന്നിവർ പങ്കെടുത്തു. 140 നിയമസഭാ മണ്ഡലങ്ങളിലും എം.എൽ.എമാർ വഴിയാണ് അർഹർക്ക് മൊബൈൽ ടാബ്‌ലെറ്റുകൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്താകെ 2,000 ടാബ്‌ലറ്റുകൾ വിതരണം ചെയ്യും. മൂന്ന് കോടി രൂപയാണ് പദ്ധതിക്കായി മലബാർ ഗ്രൂപ്പ് ചെലവഴിക്കുന്നത്.