വാഷിംഗ്ടൺ: കൊവിഡിന്റെ ഡെൽറ്റ വകഭേദം അതീവ അപകടകാരിയാണെന്നും വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് വരെ ഇത് പടർത്താൻ സാധിക്കുമെന്നും മുന്നറിയിപ്പ് നൽകി യു.എസ് സെന്റേഴ്സ് ഫോർ സിക്നെസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. മറ്റ് കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെൽറ്റ ഗുരുതരമായ രോഗാവസ്ഥ സൃഷ്ടിച്ചേക്കാമെന്നും സി.ഡി.സി മുന്നറിയിപ്പ് നൽകി. ഡെൽറ്റയെക്കുറിച്ച് വളരെ മികച്ച രീതിയിലുള്ള ഒരു അവബോധം ജനങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ട്. വാക്സിനേഷനും വാക്സിന്റെ പ്രതിരോധശേഷിയും പ്രധാനമാണ്. വാക്സിൻ സ്വീകരിച്ചവരേക്കാൾ സ്വീകരിക്കാത്തവർക്ക് ഗുരുതരമായി രോഗം പിടിപെടാനും മരിക്കാനുമുള്ള സാദ്ധ്യത പത്തുമടങ്ങാണ്. അതേസമയം, ചൈനയിൽ 15 ഇടങ്ങളിൽ ഡെൽറ്റ റിപ്പോർട്ട് ചെയ്തു.