പത്തനംതിട്ട: കത്തോലിക്കാ സഭയിൽ ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള ആഹ്വാനവുമായി പത്തനംതിട്ട രൂപതയും. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് തൊഴിലും ധനസഹായവും സഭ വാഗ്ദാനം ചെയ്യുന്ന സർക്കുലർ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പുറത്തിറക്കി. പള്ളികളിൽ ഇന്ന് ആരാധനാമദ്ധ്യേ സർക്കുലർ വായിക്കും.
നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000രൂപ അരമനയിൽ നിന്ന് നൽകും. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതൽ പ്രസവച്ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും. ഇത്തരം കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സഭാ സ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന നൽകും.