death

വാഷിംഗ്ടൺ:ഹോളിവുഡ് സ്വഭാവ നടൻ സാഗിന്യേ ഗ്രാൻഡ് (85) അന്തരിച്ചു. ഉറക്കത്തിലായിരുന്നു അന്ത്യം. വാർ പാർട്ടി എന്ന സിനിമയിലൂടെയാണ് ഗ്രാൻഡ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ജോണി ഡെപ്പ് നായകനായി അഭിനയിച്ച ദ ലോൺ റേഞ്ചർ, ആന്തണി ഹോപ്കിൻസിന്റെ ദ വേൾഡ് ഫാസ്റ്റസ്റ്റ് ഇന്ത്യൻ എന്നിവയടക്കം നിരവധി ചിത്രങ്ങളിലും ബ്രേക്കിംഗ് ബാഡും ഹാർട്സ് ഒഫ് ദ വെസ്റ്റും അടക്കമുള്ള പ്രശസ്ത ടി.വി സീരിസുകളിലും വേഷമിട്ടു. 2017ൽ പുറത്തിറങ്ങിയ ജേർണി ടു റോയലാണ് അവസാന ചിത്രം.