ചണ്ഡീഗഢ്: പഞ്ചാബിലെ തരൻ താരൻ ജില്ലയിലെ അന്താരാഷ്ട്രാതിർത്തിയിൽ രണ്ടു പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ അതിർത്തി സേനാസംഘം വെടിവച്ചു കൊന്നു.
വെള്ളിയാഴ്ച രാത്രി 8.45 ഓടെ അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ശബ്ദം കേട്ടിരുന്നു. തുടർച്ചയായി മുന്നറിയിപ്പ് നൽകിയെങ്കിലും അതുവകവെയ്ക്കാതെ പാകിസ്ഥാനികൾ നുഴഞ്ഞുകയറുകയായിരുന്നെന്നും
അപകടം മുന്നിൽക്കണ്ടതിനാലാണ് വെടിയുതിർത്തതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.