kk

ഷില്ലോംഗ്: മട്ടനം ചിക്കനും മീനും കഴിക്കുന്നതിനെക്കാൾ കൂടുതൽ ബീഫ് കഴിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് മേഘാലയ മന്ത്രിയും ബി.ജെ.പി നേതാവുമായ സൻബോർ ഷുലോയ്.

ഇത് ജനാധിപത്യ രാജ്യമാണ് ഇവിടെ ജനങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളത് കഴിക്കാം. മീന്‍,ചിക്കന്‍, മട്ടണ്‍ ഇവയെക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കും. ഗോവധം ബി.ജെ.പി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മേഘാലയ മന്ത്രിസഭയില്‍ മൃഗപരിപാലന വകുപ്പ് മന്ത്രിയായി കഴിഞ്ഞയാഴ്ചയാണ് ഷുലോയ് ചുമതലയേറ്റത്.

അസാമില്‍ കന്നുകാലികളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം മേഘാലയെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അസാം മുഖ്യമന്ത്രി ഇതില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.