ന്യൂഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളത്തിൽ ഇത്തവണത്തെ പാർലമെന്റ് സമ്മേളനം മുങ്ങി. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചതോടെ 107 മണിക്കൂറിൽ 18 മണിക്കൂർ മാത്രമാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം നടന്നത്.
ജൂലായ് 19നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. അനുവദിച്ച 54 മണിക്കൂറിൽ ഏഴ് മണിക്കൂറുകൾ മാത്രമാണ് ലോക്സഭ പ്രവർത്തിച്ചത്. രാജ്യസഭയാകട്ടെ 53 മണിക്കൂറിൽ 11 മണിക്കൂറും പ്രവർത്തിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിലെ വിലപ്പെട്ട 89 മണിക്കൂറുകൾ പാഴായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ 133 കോടി രൂപയാണ് ഖജനാവിന് നഷ്ടമായത്
ഇതാദ്യമായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ദിവസേന ബുള്ളിറ്റിനുകളും പ്രവര്‍ത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് കണക്കുകള്‍ പുറത്ത് വന്നത്. .