reeha
റീഹയുടെ വീട്ടിലേക്ക് സമ്മാനവുമായി പൊർച്ചുഗൽ റിവ ഫാൻസ് എത്തിയപ്പോൾ

തി​രൂ​ര​ങ്ങാ​ടി​ ​:​ ​പോ​ർ​ച്ചു​ഗ​ൽ​ ​താ​രം​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​‌​ഡോ​യെ​ ​ആ​ശ്വ​സി​പ്പി​ച്ച് ക​ത്തെ​ഴു​തിയ തി​രൂ​ര​ങ്ങാ​ടി​ ​ചെ​മ്മാ​ട് ​സ​ൻ​മ​ന​സ് ​റോ​ഡി​ൽ​ ​കു​ന്ന​ത്തു​വ​ള​പ്പി​ൽ​ ​കാ​വു​ങ്ങ​ൽ​ ​സ​ലീ​ഖി​ന്റെ​യും​ ​റ​സീ​ന​യു​ടെ​യും​ ​മ​ക​ളാ​യ​ ​റീ​ഹ​യ്ക്ക് ​ഉ​പ​ഹാ​ര​വു​മാ​യി​ ​റൊ​ണാ​ൾ​ഡോ​ ​ഫാ​ൻ​സ് ​ആ​ൻ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ.​ ​സം​സ്ഥ​ാന​ ​പ്ര​സി​ഡ​ന്റ് ​ജം​ഷീ​ർ​ ​അ​ത്തോ​ളി​ ​മ​ല​പ്പു​റം​ ​വിം​ഗ് ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സ​ൽ​മാ​ൻ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​റീ​ഹ​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​ഫു​ട്‌​ബാ​ൾ​ ​കി​റ്റും​ ​ബോ​ളും​ ​കൈ​മാ​റി.​ ​ഫു​ട്ബാ​ൾ​ ​ക​ളി​ക്കാ​രി​ ​കൂ​ടി​യാ​യ​ ​റീ​ഹ​യ്ക്ക് ​പ​രി​ശീ​ല​ന​ത്തി​നു​ള്ള​ ​സ​ഹാ​യ​വും വാ​ഗ്ദാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​റീ​ഹ​യു​ടെ​ ​ക​ത്ത് ക്രി​സ്റ്റ്യാ​നോ​യ്ക്ക് ​എ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മം ന​ട​ത്തു​മെ​ന്ന് ജം​ഷീ​ർ​ ​അ​റി​യി​ച്ചു.​ ​കോ​ട്ട​ക്ക​ൽ​ ​സേ​ക്ര​ഡ് ​ഹാ​ർ​ട്ട് സ്‌​കൂ​ളി​ലെ​ ​ഏ​ഴാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.​ ​പോ​ർ​ച്ചു​ഗ​ൽ​ ​പുറത്തായതോടെയാണ്് ​റീഹ ക്രി​സ്റ്റ്യാ​നോ​യെ​ ​ആ​ശ്വ​സി​പ്പി​ച്ച് ക​ത്ത് ത​യ്യാ​റാ​ക്കി​യ​ത്.