corut
ചോർന്നൊലിച്ചും തകർച്ച നേരിട്ടും അസൗകര്യങ്ങൾക്കൊപ്പം കഴിഞ്ഞിരുന്ന ഒന്നാം ക്ലാസ് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി


പൊ​ന്നാ​നി​:​ ​​ചോ​ർ​ന്നൊ​ലി​ച്ചും​ ​ത​ക​ർ​ച്ച​ ​നേ​രി​ട്ടും​ ​അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ഒ​ന്നാം​ ​ക്ലാ​സ് ​മു​ൻ​സി​ഫ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​സി​വി​ൽ​ ​സ്‌​റ്റേ​ഷ​നി​ലെ​ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ​മാ​റാ​നുള്ള പ്രവർത്തനങ്ങൾ ​ഇ​ഴ​ഞ്ഞു​ ​നീ​ങ്ങു​ന്നു.​ 34​ ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​കെ​ട്ടി​ടം​ ​ന​വീ​ക​രി​ക്കാ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി​യി​ട്ട് ​മാ​സ​ങ്ങ​ൾ​ ​പി​ന്നി​ട്ടു.
സി​വി​ൽ​ ​സ്റ്റേ​ഷ​ന് ​വ​ട​ക്കു​ ​ഭാ​ഗ​ത്തു​ള്ള​ ​വെ​ഹി​ക്കി​ൾ​ ​ഷെ​ഡ് ​താ​ഴെ​യും​ ​മു​ക​ളി​ലും​ ​ന​വീ​ക​രി​ച്ചാ​ണ് ​കോ​ട​തി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​മാ​റ്റാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​നാ​യി​രു​ന്നു​ ​നി​ർ​വ്വ​ഹ​ണ​ ​ചു​മ​ത​ല.​ ​കോ​ട​തി​ ​കെ​ട്ടി​ടം​ ​അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​മൂ​ന്നു​വ​ർ​ഷം​ ​മു​മ്പ് ​നി​യ​മ​വ​കു​പ്പി​ന് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ന​ട​പ​ടി​.
ബ്രി​ട്ടീ​ഷു​കാ​ർ​ ​നി​ർ​മ്മി​ച്ച​ ​കോ​ട​തി​പ്പ​ടി​യി​ലെ​ ​പു​രാ​ത​ന​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​മു​ക​ൾ​ ​നി​ല​യി​ലാ​ണ് ​കോ​ട​തി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഓ​ടു ​മേ​ഞ്ഞ​ ​കെ​ട്ടി​ടം​ ​ചോ​ർ​ന്നൊ​ലി​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യി.​ ​ടാ​ർ​പ്പോ​ളി​ൻ​ ​വ​ലി​ച്ചു​ ​കെ​ട്ടി​യാ​ണ് ​മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ​ ​ചോ​ർ​ച്ച​ ​ത​ട​ഞ്ഞി​രു​ന്ന​ത്.​ ​ഇ​ടു​ങ്ങി​യ​ ​മു​റി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കോ​ട​തി​യി​ൽ​ ​വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കാ​യി​ ​എ​ത്തു​ന്ന​വ​ർ​ക്കും​ ​അ​ഭി​ഭാ​ഷ​ക​ർ​ക്കും​ ​നി​ന്നു​ ​തി​രി​യാ​നാവി​ല്ല.​ ​ചോ​ർ​ച്ച​യും​ ​ചി​ത​ലും​ ​കാ​ര​ണം​ ​സു​പ്ര​ധാ​ന​ ​രേ​ഖ​ക​ൾ​ ​പോ​ലും​ ​സൂ​ക്ഷി​ക്കാ​നാവുന്നില്ല.​ ​കോ​ട​തി​ ​വി​പു​ലീ​ക​ര​ണ​ത്തി​ന് ​ഹൈ​ക്കോ​ട​തി​ ​ര​ജി​സ്ട്രാ​ർ​ ​നേ​ര​ത്തെ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.