kall
ഊർങ്ങാട്ടിരി കരിമ്പ് കോളനിയിലെ ഭീഷണിയായി തുടരുന്ന കൂറ്റൻ കല്ല്‌


അ​രീ​ക്കോ​ട് ​:​ ​ഊ​ർ​ങ്ങാ​ട്ടി​രി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ചു​ണ്ട​ത്തും​പോ​യി​ൽ​ ​ക​രി​മ്പി​ൽ​ ​ആ​ദി​വാ​സി​ ​കോ​ള​നി​യി​ലെ​ ​നി​ര​വ​ധി​ ​വീ​ടു​ക​ൾ​ക്കും​ ​സ്‌​കൂ​ളി​നും​ ​ഭീ​ഷ​ണി​യാ​യി​ ​കൂ​റ്റ​ൻ​ ​ക​ല്ല്.​ ​എ​പ്പോ​ൾ​ ​വേ​ണ​മെ​ങ്കി​ലും​ ​അ​ട​ർ​ന്ന് ​താ​ഴേ​ക്ക് പ​തി​ക്കാ​വു​ന്ന​ ​രൂ​പ​ത്തി​ലാ​ണ് ​ക​ല്ലി​ന്റെ നി​ൽ​പ്പ്. മ​ല​യു​ടെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​വി​ള്ള​ലു​ക​ളു​ണ്ടെ​ന്നും​ ​മ​ണ്ണി​ടി​യു​ന്നു​ണ്ടെ​ന്നു​മാ​ണ് ​കോ​ള​നി​ ​നി​വാ​സി​ക​ൾ​ ​പ​റ​യു​ന്ന​ത്.
മ​ഴ​ ​ശ​ക്ത​മാ​കു​മ്പോ​ൾ​ ​ഊ​ർ​ങ്ങാ​ട്ടി​രി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​മ​ല​യോ​ര​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ഉ​ണ്ടാ​വാ​റു​ണ്ട്.​ ​ആ​ദി​വാ​സി​ക​ളാ​ണ് ​ഇ​വി​ട​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​വ​ർ.​ ​ആ​ന​ ​വ​ന്ന് ​ക​ല്ലി​ൽ​ ​ത​ട്ടി​യാ​ലും​ ​ക​ല്ല് ​താ​ഴേ​ക്ക് ​വീ​ഴാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​ഇ​ത് ​കൃ​ഷി​നാ​ശ​ത്തി​ന് ​അ​ട​ക്കം​ ​കാ​ര​ണ​മാ​കും.​ ​കാ​ട്ടാ​ന​ശ​ല്യം​ ​കൂ​ടു​ത​ലു​ള്ള​ ​പ്ര​ദേ​ശ​മാ​ണി​ത്.​ ​മ​ഴ​ക്കാ​ല​മാ​യാ​ൽ​ ​ക​ല്ലി​നെ​യും​ ​മൃ​ഗ​ങ്ങ​ളെ​യും​ ​ഭ​യക്കേണ്ടതിനാൽ സ​മാ​ധാ​ന​ത്തോ​ടെ​ ​അ​ന്തി​യു​റ​ങ്ങാ​നും​ ​ഇ​വ​ർ​ക്ക് ​സാ​ധി​ക്കി​ല്ല.​ ​ക​ല്ല് ​പൊ​ട്ടി​ച്ച് ​മാ​റ്റു​കയോ​ ​മാ​റി​ ​താ​മ​സി​ക്കാ​ൻ​ ​മ​റ്റൊ​രി​ടം​ ​ശ​രി​യാ​ക്കി​ ​ന​ൽ​കു​യോ​ ​വേ​ണ​മെ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​ആ​വ​ശ്യം.​ ​ഏ​റ​നാ​ട് ​ത​ഹ​സി​ൽ​ദാ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​ഹ​സി​ൽ​ദാ​ർ​ ​ജി​യോ​ള​ജി വിഭാഗത്തിന്റെ പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​അ​യ​ച്ചി​ട്ടു​ണ്ട്.​ ​കൊ​ടു​മ്പു​ഴ​ ​ഫോ​റ​സ്റ്റ് ​അ​ധി​കൃ​ത​ർ​ ​ക​ല്ല് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ഇ​വി​ടെ​ ​എ​ത്തി​യി​രു​ന്നു.

വ​ലി​യ​ ​ക​ല്ല് ​ഉ​രു​ണ്ടാ​ൽ​ ​മ​ണ്ണി​ടി​ച്ചി​ലി​ന് ​കാ​ര​ണ​മാ​കും​ .​മ​ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നേ​ര​ത്തെ​ ​പൊ​ട്ട​ലു​ണ്ട്.​ ​ഇ​വ​ ​ഇ​ടി​ഞ്ഞു​ ​വീ​ഴാ​ൻ​ ​സാ​ദ്ധ്യ​ത​യു​മു​ണ്ട് ​
ശി​വ​പ്ര​സാ​ദ്,​ (​കോ​ള​നി​വാ​സി)